എന്നാല്‍ ഐപിഎല്ലില്‍ തന്‍റെ അവസാന മത്സരം വരെ ആര്‍സിബിയില്‍ താരമായി തുടരുമെന്ന് കോലി

ദുബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍സി ഒഴിയുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും വിരാട് കോലി കൈവിടുന്നു. ഈ സീസണൊടുവില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലില്‍ തന്‍റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്‌ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോലി നന്ദി പറഞ്ഞു. 

Scroll to load tweet…

യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോലി അടുത്തിടെ പ്രഖ്യാപിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona