Asianet News MalayalamAsianet News Malayalam

ആര്‍സിബിയെ തകര്‍ത്ത ഗില്ലിന്‍റെ വിജയ സിക്സ്; ലോകകപ്പ് നേട്ടം പോലെ ആഘോഷിച്ച് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍-വീഡിയോ

ആര്‍സിബി ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ പുറകിലുള്ള മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്താതെ പുറത്താവുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ 197 റണ്‍സടിച്ചപ്പോഴെ മുംബൈ താരങ്ങളെല്ലാം സമ്മര്‍ദ്ദത്തിന്‍റെ മുള്‍മുനയിലായിരുന്നു.

Watch Mumbai Indians players celebrate Shubman Gill winning six gkc
Author
First Published May 22, 2023, 11:14 AM IST | Last Updated May 22, 2023, 11:14 AM IST

ബെംഗലൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് ബെര്‍ത്തിനായുള്ള നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈന്‍സിനെ നേരിടുമ്പോള്‍ ശ്വാസമടക്കി കാഴ്ചക്കാരായി മുംബൈ ഇന്ത്യന്‍സ് താരങ്ങളും. ഹോട്ടലിലെ വലിയ സ്ക്രീനിന് മുന്നില്‍ കളി കണ്ടു കൊണ്ടിരുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ശുഭ്മാന്‍ ഗില്‍ ഗുജറാത്തിനായി വിജയ സിക്സ് അടിച്ചതോടെ പരസ്പരം ആലിംഗനം ചെയ്തും കൈയടിച്ചും ലോകകപ്പ് നേട്ടം പോലെ അത് ആഘോഷിച്ചു.

ആര്‍സിബി ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ പുറകിലുള്ള മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്താതെ പുറത്താവുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ 197 റണ്‍സടിച്ചപ്പോഴെ മുംബൈ താരങ്ങളെല്ലാം സമ്മര്‍ദ്ദത്തിന്‍റെ മുള്‍മുനയിലായിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ഉജ്ജ്വല സെഞ്ചുറിയിലൂടെ മറുപടി നല്‍കിയ ഗുജറാത്ത് അവസാന ഓവറില്‍ സിക്സിലൂടെ വിജയവും ഗില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കിയപ്പോള്‍ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെക്കാള്‍ ആഘോഷമാക്കിയത് മുംബൈ ഇന്ത്യന്‍സ് താരങ്ങളായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ 'രാജകുമാരനായി' സ്ഥാനമേറ്റ് ശുഭ്മാന്‍ ഗില്‍, തോറ്റ് മടങ്ങി വീണ്ടും കിംഗ് കോലി

പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുമ്ര, ഓള്‍ റൗണ്ടര്‍മാരായ കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരൊന്നും ഇല്ലാതിരുന്നിട്ടും ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും ദുര്‍ബലമായ ബൗളിംഗ് നിരയുമായി ഇറങ്ങിയിട്ടും മുംബൈക്ക് പ്ലേ ഓഫിലെത്താനായത് വലിയ നേട്ടമായാണ് ടീം മാനേജ്മെന്‍റും വിലയിരുത്തുന്നത്. എവേ മത്സരങ്ങളില്‍ പതറിയെങ്കിലും വാംഖഡെയില്‍ ബാറ്റിംഗ് പറുദീസയില്‍ എതിരാളികള്‍ അടിക്കുന്ന ഏത് വമ്പന്‍ സ്കോറും പിന്തുടര്‍ന്ന് ജയിക്കാനുള്ള ബാറ്റിംഗ് കരുത്തായിരുന്നു മംബൈയെ ഈ സീസണില്‍ തുണച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിവ് ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കിലും ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നെഹാല്‍ വധേര, ടിം ഡേവിഡ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇത്തവണ മുംബൈയെ പ്ലേ ഓഫിലെത്തിച്ചത്. ഐപിഎല്ലില്‍ ഇത് പത്താം തവണയാണ് മുംബൈ പ്ലേ ഓഫിന് യോഗ്യത നേടുന്നത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios