റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ അക്കൗണ്ടിലാണ് ദൂരമേറിയ സിക്‌സര്‍. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ അദ്ദേഹം നേടിയത് 115 മീറ്റര്‍ ദൂരമേറിയ സിക്‌സായിരുന്നു.

ജയ്പൂര്‍: നാല് വർഷത്തിന് ശേഷം സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്കുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ തിരിച്ചുവരവ് കണ്ണീരോടെ. ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനോട് അർഹിച്ച ജയം കളഞ്ഞുകുളിക്കുകയായിരുന്നു റോയല്‍സ്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന റോയല്‍സിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 ഓവറില്‍ 6 വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയിച്ചത്. യശസ്വി ജയ്‍സ്വാളും ജോസ് ബട്‍ലറും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം നായകന്‍ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്മെയറും ബാറ്റിംഗ് പരാജയമായപ്പോള്‍ റിയാന്‍ പരാഗിനും ദേവ്‍ദത്ത് പടിക്കലിനും മത്സരം ഫിനിഷ് ചെയ്യാനായില്ല. 

മറുപടി ബാറ്റിംഗില്‍ ബട്‌ലര്‍ (41 പന്തില്‍ 40) അല്‍പ്പം ബുദ്ധിമുട്ടിയിരുന്നു. സ്വതസിദ്ധമായ ശൈലിയിലേക്ക് വരാന്‍ അദ്ദേഹം പ്രയാസപ്പെട്ടു. ഒരു സിക്‌സും നാല് ഫോറുമാണ് ബട്‌ലറുടെ ഇന്നിംംഗ്‌സിലുള്ളത്. യുധ്‌വീര്‍ സിംഗിനെതിരെ നേടിയ സിക്‌സിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. 112 മീറ്റര്‍ ദൂരമാണ് സിക്‌സ് പിന്നിട്ടത്. അതായത് ഈ സീസണ്‍ ഐപിഎല്ലിലെ ദൂരമേറിയ രണ്ടാമത്തെ സിക്‌സര്‍. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ അക്കൗണ്ടിലാണ് ദൂരമേറിയ സിക്‌സര്‍. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ അദ്ദേഹം നേടിയത് 115 മീറ്റര്‍ ദൂരമേറിയ സിക്‌സായിരുന്നു. മൂന്നാമത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശിവം ദുബെ. ആര്‍സിബിക്കെതിരെ 111 മീറ്റര്‍ ദൂരമേറിയ സിക്‌സാണ് ദുബെ നേടിയത്. നാലാമത് കെ എല്‍ രാഹുല്‍. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ രാഹുല്‍ നേടിയ സിക്‌സിന്റെ ദൂരം 103 മീറ്ററായിരുന്നു. അഞ്ചാമതും ദുബെ തന്നെ. ലഖ്‌നൗവിനെതിരെ അതേ മത്സരത്തില്‍ 102 മീറ്റര്‍ സിക്‌സും ദുബെ നേടിയിരുന്നു.

നേരത്തെ രണ്ട് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ലഖ്‌നൗവിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.