തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വൈകാതെ പുത്തൂരിലേക്ക് മാറ്റും. കേരള ടോഡി ബോര്‍ഡ് 2020-21-ല്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: 2020 കേരള ബജറ്റില്‍ പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്കായി വകയിരുത്തിയത് ആയിരം കോടി രൂപ. ഇതോടൊപ്പം 109 കോടി രൂപ പദ്ധതിയിനത്തിലും വകയിരുത്തി. തൃശ്ശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അറിയിച്ചു. തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ ഇതിനായി പുത്തൂരിലേക്ക് മാറ്റും. കേരള ടോഡി ബോര്‍ഡ് 2020-21-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനസംരക്ഷണത്തിനായും ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്,. ഉള്‍ക്കാടുകളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യഇടപെടല്‍ ഒഴിവാക്കി കൊണ്ട് വനമേഖലയെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയാല്‍ മാത്രമേ അവയെ സ്വാഭാവികമായി സംരക്ഷിക്കാനാവൂ എന്നും ഇതിനായി നിബിഡ- ഉള്‍ക്കാടുകളിലെ മനുഷ്യരെ പുറത്തേക്ക് മാറ്റണം. ഇതിനായി റീബില്‍ഡ് കേരളയില്‍ഉള്‍പ്പെടുത്തി 106 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നു - ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.