Asianet News MalayalamAsianet News Malayalam

രാജ്യത്ത് 35,662 പുതിയ രോഗികള്‍ കൂടി; കൊവിഡ് കേസുകളില്‍ വര്‍ധനവ്

വാക്സിൻ  വിതരണത്തിൽ റെക്കോർഡ് നേട്ട‌മാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.

Covid cases rise in india
Author
Delhi, First Published Sep 18, 2021, 10:42 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടി. 24 മണിക്കൂറിനിടെ 35,662 പേരാണ് രോ​ഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം വാക്സിൻ  വിതരണത്തിൽ റെക്കോർഡ് നേട്ട‌മാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios