ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തിൽ പറയുന്നു. നടിയെ അക്രമിച്ച കേസ് ഉൾപ്പടെ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു.

ബാലുശ്ശേരി: നടൻ ധര്‍മ്മജൻ ബോൾഗാട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നൽകി. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

നടിയെ അക്രമിച്ച കേസ് ഉൾപ്പടെ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു. കോഴിക്കോട്ടെ സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് മത്സരിച്ചത്.

എന്നാൽ ഇക്കുറി ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നടൻ ധര്‍മ്മജൻ ബോൾഗാട്ടി ഈ സീറ്റിൽ മത്സരിക്കാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്.