Asianet News MalayalamAsianet News Malayalam

Kerala Lottery Result : Akshaya AK 568 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SN 541742 എന്ന നമ്പറിനാണ് ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

akshaya-ak-568-lottery-draw-today-28-09-2022
Author
First Published Sep 28, 2022, 9:44 AM IST

തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.  

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SN 541742 എന്ന നമ്പറിനാണ് ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. പി നൗഷാദ് എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SN 305091 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് അടിമാലിയിൽ ആണ് വിറ്റത്. പാർവ്വതി മുത്ത് എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റത്.

ലക്ഷങ്ങൾ കണ്ട് കണ്ണുമഞ്ഞളിച്ചില്ല; രമേശന്റെ സത്യസന്ധതയിൽ സുരേഷ് കോടിപതി !

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃത സമക്ഷം ഹാജരാക്കുകയും വേണം.

ഈ വർഷത്തെ 10 കോടി രൂപയുടെ പൂജ ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. 250 രൂപയാണ് ടിക്കറ്റ് വില. നവംബർ 20നാണ് നറുക്കെടുപ്പ് നടക്കുക. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം.

Follow Us:
Download App:
  • android
  • ios