ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

കായംകുളം: ലോട്ടറി കച്ചവടക്കാരനെ(Lottery Seller) വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അൻവർ ഷാ (22) അറസ്റ്റിൽ. കഴിഞ്ഞ മാസം 27ന് കായംകുളം ബിവറേജ് ഷോപ്പിന് മുൻപിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം പരിധിയിൽ നിരവധി അടിപിടി കേസ്സുകളിൽ പ്രതിയാണ് ഇയാള്‍. അൻവർഷാ കായംകുളം പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കാ​യം​കു​ളം സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. ഐ ​ഉ​ദ​യ​കു​മാ​ർ പൊ​ലീ​സു​കാ​രാ​യ ഷാ​ജ​ഹാ​ൻ, വി​ഷ്ണു, ദീ​പ​ക്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also: Lottery winner : മൂന്ന് സ്ഥലത്ത് നിന്ന് പന്ത്രണ്ട് ടിക്കറ്റെടുത്തു; 80 ലക്ഷത്തിന്റെ ഭാഗ്യം കയർ തൊഴിലാളിക്ക്