Asianet News MalayalamAsianet News Malayalam

Lottery : ലോട്ടറികൾ 'മിന്നിത്തിളങ്ങും'; തട്ടിപ്പുവീരന്മാർ കുടുങ്ങുമോ ? തയ്യാറെടുപ്പുമായി ഭാ​ഗ്യക്കുറി വകുപ്പ്

ഫ്‌ളൂറസെന്റ് ടിക്കറ്റുകളിൽ ഉപയോ​ഗിക്കുന്നത് പരീക്ഷണ ഘട്ടത്തിലാണെന്ന് ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു.

kerala lottery department introduced fluorescent lottery tickets
Author
Thiruvananthapuram, First Published May 15, 2022, 1:02 PM IST

രുനേരത്തെ അന്നത്തിന് വേണ്ടിയാണ് ഭാ​ഗ്യവുമായി ലോട്ടറി(Kerala Lottery) കച്ചവടക്കാർ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്. വെയിലും മഴയും വകവയ്ക്കാതെ കച്ചവടക്കാർ ഓരോരുത്തരുടെയും മുന്നിൽ കൈനീട്ടുന്നു. പക്ഷേ പലപ്പോഴും ഇവരെ പറ്റിച്ച് കടന്നുകളയുന്ന വിരുതന്മാരുടെ വാർത്തകളാണ് പുറത്തുവരാറ്. കാഴ്ചയില്ലാത്ത, വൈകല്യമുള്ളവരെയാണ് ഇത്തരക്കാർ പറ്റിക്കുന്നത്. ഇതിനൊരു ശാശ്വത പരി​ഹാരം ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ  മുന്നോട്ടുവന്നിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയാകുന്ന കച്ചവടക്കാരുടെ നിർഭാ​ഗ്യം മാറ്റാനായുള്ള തയ്യാറെടുപ്പിലാണ് ലോട്ടറി വകുപ്പ്. 

പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ ഫ്‌ളൂറസെന്റ് ലെറ്ററിങ്ങിലായിരിക്കും ഉപയോ​ഗിക്കുക. ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ തട്ടിപ്പുകാർ കുടുങ്ങുകയും ചെയ്യും. ഭാഗ്യക്കുറി നമ്പര്‍ തിരുത്തി ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്ന വിരുതന്മാരെ തുരത്താനാണ് ഭാ​ഗ്യക്കുറി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കറന്‍സി നോട്ടുകളിലേതിന് സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയില്‍ അച്ചടിക്കും.

Read Also: വയോധികയെ കബളിപ്പിച്ച് ഓണം ബംബർ ടിക്കറ്റുമായി ബൈക്കില്‍ കടന്നുകളഞ്ഞ് യുവാക്കള്‍

ഫ്‌ളൂറസെന്റ് ടിക്കറ്റുകളിൽ ഉപയോ​ഗിക്കുന്നത് പരീക്ഷണ ഘട്ടത്തിലാണെന്ന് ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു. "പ്രിന്റിം​ഗ് പോസിബിളാണോ, മാഞ്ഞ് പോകുമോ എന്നൊക്കെ നിരീക്ഷിക്കുകയാണ്. ലോട്ടറി ടിക്കറ്റുകളുടെ അധിക സുരക്ഷ എന്ന നിലക്കാണ് ഫ്ളൂറസെന്റ് ലെറ്ററിം​ഗ് ആലോചിക്കുന്നത്. ഇക്കാര്യം ഫൈനലൈസ് ചെയ്തിട്ടില്ല. നിലവിൽ ഈ രീതിയിൽ ടിക്കറ്റുകൾ അച്ചടിച്ചിട്ടുമില്ല. പലഘട്ടങ്ങളിലായുള്ള ടെസ്റ്റിം​ഗ് നടന്നുകൊണ്ടിരിക്കുകയാണ്" എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോട്ടറി തട്ടിപ്പിനെ കുരിച്ച് വില്‍പനക്കാരെ ബോധവാന്മാരാക്കാൻ വകുപ്പുതല ശ്രമം ആരംഭിച്ചിട്ടുണ്ട്. 

അമ്പട കേമാ..! ലോട്ടറി ചിരണ്ടി 'നമ്പർ നാല് ഒന്നാക്കി' മാറ്റി തട്ടിപ്പ്; പൊലീസിന്റെ കിടിലൻ ബുദ്ധിയിൽ കുടുങ്ങി

എന്നും ഭാ​ഗ്യപരീക്ഷണം, നഷ്ടമായത് 62 ലക്ഷം; ദുരിതം വാട്‌സാപ്പിലൂടെ അറിയിച്ച് ആത്മഹത്യ

നിനച്ചിരിക്കാതെയാകും പലപ്പോഴും ഓരോ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യമെത്തുന്നത്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് വിവിധ ലോട്ടറി ടിക്കറ്റുകളാണ്. ഒറ്റ ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ഈ ലോട്ടറികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാണ് ലോട്ടറി എടുത്ത് 62 ലക്ഷത്തോളം രൂപ നഷ്ടം വന്നയാൾ ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് സ്വയം ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ ലോട്ടറി വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായതാണ് മരണകാരണമെന്ന് ഇയാള്‍ വാട്‌സാപ് സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് രാധാകൃഷ്ണന്റെ കുടുംബം. 

തമിഴ്നാട്ടിൽ വർഷങ്ങളായി ലോട്ടറി നിരോധിച്ചെങ്കിലും അനധികൃതമായി വിൽപ്പനകൾ ധാരളമുണ്ടെന്നാണ് വിവരം. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയില്‍ കഴിഞ വർഷം ജൂണ്‍ മുതല്‍ 215 പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ശശിമോഹന്‍ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios