Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ; സംസ്ഥാനത്ത് കൂടുതൽ ഭാ​ഗ്യക്കുറികൾ റദ്ദാക്കി

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ലോട്ടറി നറുക്കെടുപ്പുകൾ റദ്ദാക്കിയത്.

kerala lottery draw postponed
Author
Thiruvananthapuram, First Published Jun 5, 2021, 4:19 PM IST

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ടിക്കറ്റുകൾ റദ്ദാക്കി. വിൻ വിൻ -619, 620 സ്ത്രീശക്തി - 264 ,265 അക്ഷയ - 501, 502 കാരുണ്യാപ്ലസ്‌ - 372 ,373 നിർമൽ - 228, 229 കാരുണ്യ - 503 , 504 എന്നീ 12  ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്. 

ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ധാക്കുകയും, ഭാഗ്യമിത്ര - ബി എം 6, വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ലോട്ടറി നറുക്കെടുപ്പുകൾ റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios