Asianet News MalayalamAsianet News Malayalam

Kerala Lottery Result : Karunya KR 587 : ഭാഗ്യശാലിക്ക് 80 ലക്ഷം ; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NE 872135 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.

kerala-lottery-karunya-kr-587-result-today-4-1-2023 nrn
Author
First Published Feb 4, 2023, 7:29 AM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ KR 587 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാകും നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.  ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാനാർഹർക്ക് ലഭ്യമാകും. കാരുണ്യ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം NE 872135 എന്ന നമ്പറിനാണ് ലഭിച്ചത്. ഇരിഞ്ഞാലക്കുടയിൽ വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. കെ എൽ വർ​ഗീസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ പത്തു ലക്ഷം NM 927728 എന്ന ടിക്കറ്റിനും ലഭിച്ചു. പാലക്കാട് ആണ് ഈ ടിക്കറ്റ് വിറ്റത്. ​

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 

Kerala Lottery Result : 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 455 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വർഷത്തെ സമ്മർ ബംപർ ഭാ​ഗ്യക്കുറി വിൽപ്പന പുരോ​ഗമിക്കുക ആണ്.  10 കോടി രൂപയാണ് ബംപറിന്റെ ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. 2023 മാര്‍ച്ച് 23ന്  നറുക്കെടുപ്പ് നടക്കും.

Follow Us:
Download App:
  • android
  • ios