10 കോടിയുടെ സമ്മര്‍ ബംപര്‍ നറുക്കെടുപ്പ് മാർച്ച് 19ന്.

തിരുവനന്തപുരം : എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ kn-460 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ നാല് മണി മുതൽ ഫലം ലഭ്യമാകും.

Add Asianetnews as a Preferred SourcegooglePreferred

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന് ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FN 525247 എന്ന നമ്പറിനാണ് ലഭിച്ചത്. താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിനാണ് 1 കോടി രൂപയുടെ സമ്മാനം. ബാബു എൻ കെ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം FU 661715 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് ചിറ്റൂർ ആണ് വിറ്റത്. ഷിബിൻ എസ് എന്ന ഏജന്റാമ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും സമ്മാനാർഹന് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala lottery Result : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 75 ലക്ഷത്തിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ സമ്മർ ബംപർ വിൽപ്പന പുരോ​ഗമിക്കുകയാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. മാർച്ച് 19ന് നറുക്കെടുപ്പ് നടക്കും.