Asianet News MalayalamAsianet News Malayalam

ക്രിസ്മസ് ബമ്പർ കഴിഞ്ഞു, ഇനി സമ്മർ ബമ്പർ കാലം; ഒന്നാം സമ്മാനം 10 കോടി, ടിക്കറ്റ് വില 250

ടിക്കറ്റ് വില 250 രൂപയാണ്.

kerala lottery summer bumper 2024 first prize 10 crore nrn
Author
First Published Jan 26, 2024, 3:44 PM IST

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയ പ്രകാശനം ചെയ്തു. ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ.എന്‍ബാലഗോപാല്‍ ആണ് ഭാ​ഗ്യക്കുറി പ്രകാശനം ചെയ്തത്. ഇത്തവണയും ആകര്‍ഷകമായ സമ്മാനഘടനയുമായാണ് സമ്മർ ബമ്പർ എത്തുന്നത്. 

ഒന്നാം സമ്മാനമായി 10കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നല്‍കുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപയാണ്. നറുക്കെടുപ്പ് 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

'അന്ന് യുവനടൻ പിൻമാറി, വീട് വയ്ക്കാനെടുത്ത ലോണും സിനിമയിലേക്ക്, ഒടുവിൽ ആകാശഗംഗ സൂപ്പർ ഹിറ്റ്'

അതേസമയം, ഈ വർഷത്തെ ക്രിസ്മസ് ന്യു ഇയർ ബമ്പർ ഒന്നാം സമ്മാനം XC 224091 എന്ന നമ്പറിനാണ് ലഭിച്ചത്. 20 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട്ടെ വിൻ സ്റ്റാർ എന്ന ലോട്ടറി ഏജൻസി തിരുവനന്തപുരത്തെ സബ് ഏജന്റിന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച് ഇരുപത് പേർക്കാണ് ലഭിക്കുക.  XA 324784 (MOOVATTUPUZHA), XA 465294 (THIRUVANANTHAPURAM), XB 279240 (PAYYANUR), XB 311505 (THRISSUR)XB 378872 (KANNUR), XC 483413 (IRINJALAKUDA), XD 314511 (MANANTHAVADY), XD 444440 (THIRUR), XE 243120 (ALAPPUZHA), XE 319044 (PATHANAMTHITTA), XE 398549 (WAYANADU), XE 409265 (THRISSUR), XG 307789 (CHITTUR)XH 316100 (KAYAMKULAM), XH 388696 (THIRUVANANTHAPURAM), XJ 103824 (PAYYANUR), XK 105413 (CHITTUR), XK 424481 (NEYYATTINKARA), XL 379420 (KANNUR), XL 421156 (THIRUVANANTHAPURAM) എന്നീ നമ്പറുകള്‍ക്കാണ് ഒന്നാം സമ്മാനം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios