ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FH 198556 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് 1 കോടിയുടെ സമ്മാനം.

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ W 684 നറുക്കെടുപ്പ് ഫലം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്. 

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FH 198556 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് 1 കോടിയുടെ സമ്മാനം. ബാലകൃഷ്ണൻ എം എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. FG 318265 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ​പത്തനംതിട്ടയിലാണ് ഈ ടിക്കറ്റ് വിറ്റത്. അശോക് കുമാർ വി എസ് എന്ന ഏജന്റ് ആണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery Result: Fifty Fifty FF-15 : 1 കോടി ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. സെപ്റ്റംബറില്‍ 18ന് നറുക്കെടുപ്പ് നടക്കും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തില്‍ ഇത്തവണ വർധനവുണ്ട്. ഇതുവരെ 31 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.