Asianet News MalayalamAsianet News Malayalam

25 കോടി നേടിയത് ഈ ജില്ലക്കാരനെന്ന് സംശയം; പേര് വെളിപ്പെടുത്തുമോ ഭാ​ഗ്യജേതാവ്..., കാതോർത്ത് കേരളം

കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് ആദ്യ റിപ്പോർട്ടുകൾ. പക്ഷേ വിജയിയാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Kerala Waiting Thiruvonam bumper winner name prm
Author
First Published Sep 20, 2023, 2:52 PM IST

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പർ ജേതാവിനായി കാതോർക്ക് കേരളം. കോഴിക്കോട് വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് വ്യക്തമായതോടെയാണ് ആരാണ് ഭാ​ഗ്യശാലിയെന്ന അന്വേഷണം തുടങ്ങിയത്. കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് ആദ്യ റിപ്പോർട്ടുകൾ. പക്ഷേ വിജയിയാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒന്നാം സമ്മാനം ലഭിച്ചത് ആരായാലും വെളിപ്പെടുത്തുമോ എന്ന കാര്യത്തിലും സംശയമുണ്ട്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം ലഭിച്ച തിരുവനന്തപുരം സ്വദേശി അനൂപ് പേര് വെളിപ്പെടുത്തിയതിനെ തുടർന്നുണ്ടായ പൊല്ലാപ്പുകൾ തുറന്ന് പറഞ്ഞിരുന്നു. അതിനിടെ പാലക്കാട് സ്വദേശിക്കാണ് ഒന്നാം സമ്മാനമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ക്രിസ്മസ് ലോട്ടറി ജേതാവ് പേര് വെളിപ്പെടുത്തിയിരുന്നില്ല. സ്വകാര്യത മാനിച്ച് പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ വിജയി കോഴിക്കോട് ജില്ലക്കാരനല്ലെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് വിവരം. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

read more കാത്തിരിപ്പിന് അവസാനം, ഓണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റത് പോയത് ഈ ജില്ലയിൽ

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമായിരുന്നു. അതിത്തവണ മാറ്റി. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. 

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വർഷത്തേക്കാൾ 9 ലക്ഷം ടിക്കറ്റുകളുടെ വർധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളിൽ വിൽപ്പന കുതിച്ചുയർന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്പ‍ര്‍ ലോട്ടറിയുടെ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റുപോയത്.

Latest Videos
Follow Us:
Download App:
  • android
  • ios