തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാരണം കഷ്ടത്തിലായ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികള്‍ക്കും 1000 രൂപ നല്‍കും. ബീഡി തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ ബീഡി തൊഴിലാളി ഔട്ട് വര്‍ക്ക് ജോലിയുണ്ട്.

ലോക്ക് ഡൗണ്‍ മൂലം അത് മുടങ്ങി. പണി തീര്‍ത്ത ബീഡി കേന്ദ്രത്തിലെത്തിക്കാന്‍ ഇത് തുറക്കും. സാധനങ്ങള്‍ കൊണ്ടുപോകാനും സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പലയിടത്തും ഓപ്പറേഷന്‍ സാഗര്‍റാണിയിലൂടെ പഴകിയ മത്സ്യം പിടിച്ചെടുത്തു. സംസ്ഥാനത്ത് പലചരക്ക് കിറ്റ് വിതരണം തുടങ്ങിയെന്നും വ്യാഴാഴ്ച 47000ത്തോളം കിറ്റുകള്‍ വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.