ഹരിപ്പാട്: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ ലോട്ടറി വിൽപ്പനക്കാരൻ  മുങ്ങിമരിച്ചു. കുമാരപുരം എരിക്കാവ് പൊത്തപ്പള്ളി മോനിഷാ ഭവനത്തിൽ രാധാകൃഷ്ണൻ (56) ആണ്  മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

Read Also: കാണാതായ മകനെ തേടി ഒരു പിതാവ്; തിരച്ചിലിന് തൊഴിലായി തെരഞ്ഞെടുത്തത് ലോട്ടറി കച്ചവടം

ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതി നൽകി; പിന്നാലെ കച്ചവടക്കാരന്‍ തൂങ്ങിമരിച്ചു

'ഫ്രീയായി' ലോട്ടറി കൊടുത്തില്ല; കച്ചവടക്കാരനെ കൊലപ്പെടുത്തിയ ബാർ ജീവനക്കാരൻ പിടിയിൽ