തിരുവനന്തപുരം:  സമ്മര്‍ ബംബര്‍ അടക്കം നറുക്കെടുക്കാനുള്ള എട്ട് ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് ആരംഭിക്കും. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്‍റുമാര്‍ ടിക്കറ്റ് വില്‍ക്കുക. ഞായറാഴ്ച വില്‍പ്പനയ്ക്ക് അനുവാദമില്ല. മാത്രമല്ല, കണ്ടെയ്ന്‍മെന്‍റ് സോണുകളിലും വില്‍പ്പന പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ജൂണ്‍ രണ്ടുമുതല്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കും. പുതിയ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നുമുതല്‍ വിപണയിയിലെത്തിക്കാനാണ് ആലോചിക്കുന്നത്. ഏജന്‍റുമാര്‍ക്കുള്ള മാസ്കും സാനിറ്റൈസറും ക്ഷേമനിധി ബോര്‍ഡ് വഴിയാണ് നല്‍കുക. 

പൗര്‍ണമി ആര്‍ എന്‍ 435, വിന്‍വിന്‍ ഡബ്ല്യു 557, സ്ത്രീശക്തി എസ് എസ് 202 എന്നീ ടിക്കറ്റുകളില്‍ 30 ശതമാനം തിരിച്ചെടുക്കും. വില്‍ക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകള്‍ വീതമുള്ള ബുക്കുകളാണ് തിരിച്ചെടുക്കുക. എന്നാല്‍ പുതിയ ടിക്കറ്റുകള്‍ അച്ചടിക്കുമ്പോള്‍ ഇതിന് പകരമായി നല്‍കും. അതേ സമയം ഈ സീരീസിന്‍റെ നടുക്കെടുപ്പ് നടത്തും. 

സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ലോട്ടറി ഓഫീസുകളിലെ തിരക്ക് കുറയ്ക്കാന്‍ ഒറ്റയക്ക, ഇരട്ടയക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഏജന്‍സി നമ്പറിലെ അവസാന അക്കം നോക്കിയാണ് ഇത് നടപ്പിലാക്കുന്നത്. ഒന്നാം ദിവസം 1,2,3 ഉം രണ്ടാം ദിവസം 4, 5, 6 ഉം മൂന്നാം ദിവസം 7,8,9 എന്നീ അക്കങ്ങള്‍ അനുസരിച്ച് ഏജന്‍റുമാരെ പ്രവേശിപ്പിക്കുന്ന പരിഷ്കാരവും തിരഞ്ഞടുക്കാം. ഇതില്‍ ഏത്ല വേണമെന്ന് അതത് ഓഫീസുകള്‍ക്ക് തിരഞ്ഞെടുക്കാം. 

നറുക്കെടുപ്പ് തീയതികള്‍

പൗര്‍ണമി ആര്‍ എന്‍ 435 - ജൂണ്‍ 2
വിന്‍വിന്‍ ഡബ്ല്യു 557 - ജൂണ്‍ 5
സ്ത്രീ ശക്തി എസ് എസ് 202 - ജൂണ്‍ 9
അക്ഷയ എ കെ 438 - ജൂണ്‍ 12
കാരുണ്യ പ്ലസ് കെ എന്‍ 309 - ജൂണ്‍ 16 
നിര്‍മല്‍ എന്‍ ആര്‍ 166 - ജൂണ്‍ 19 
പൗര്‍ണമി ആര്‍ എന്‍ - 436 ജൂണ്‍ 13 
സമ്മര്‍ ബംപര്‍ - ജൂണ്‍ 26