Asianet News MalayalamAsianet News Malayalam

പഴയ ലോട്ടറികള്‍ നല്‍കി പുതിയത് കൈക്കലാക്കി, കാഴ്ചയില്ലാത്ത കച്ചവടക്കാരനെ പറ്റിച്ചു

11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റുകളാണ് തിരിച്ച് നൽകിയത്. 

lottery ticket stolen from blind dealer
Author
Palakkad, First Published Sep 17, 2021, 8:33 PM IST

പാലക്കാട്: പലർക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. അത്തരത്തിൽ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ് നഗരിപ്പുറം വലിയവീട്ടിൽ അനിൽകുമാർ. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 

പതിവുപോലെ ലോട്ടറി വിൽക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അനിൽകുമാറിനോട് ലോട്ടറി ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ഇഷ്ടമുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാനായി അനിൽകുമാർ ടിക്കറ്റുകൾ ഇയാൾക്ക് കൈമാറി. തുടർന്ന്, തന്റെ കൈയിൽ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം തരുമോയെന്നും യുവാവ് ചോദിച്ചു.

കാഴ്ച ഇല്ലാത്തതിനാൽ ടിക്കറ്റ് പരിശോധിച്ച് പണം നൽകാനാവില്ലെന്ന് അനിൽകുമാർ പറഞ്ഞു. ഇതേസമയം, അനിൽകുമാറിന്റെ കയ്യിൽനിന്ന്‌ വാങ്ങിയ ടിക്കറ്റുകൾ യുവാവ് പോക്കറ്റിലിടുകയും തന്റെ കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകൾ നൽകി ഇയാൾ പോകുകയും ചെയ്തു. 

11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റുകളാണ് തിരിച്ച് നൽകിയത്. ശേഷം അനിൽ കുമാറിൽ നിന്നും പതിവായി ടിക്കറ്റെടുക്കുന്ന സുഹൃത്താണ് കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനിൽകുമാറിന്റെ ഏക വരുമാനത്തിലാണ്. സംഭവത്തിൽ അനിൽകുമാറിന്‍റെ പരാതിയില്‍ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios