വാക്സിൻ ചലഞ്ചിനായി എൻഎസ്എസിന് വേണ്ടി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പണം കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് എൻഎസ്എസ്. വാക്സിൻ ചലഞ്ചിനായി എൻഎസ്എസിന് വേണ്ടി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പണം കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വകാല എസ്എഫ്ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ 11,34000 രൂപ കൈമാറി. മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് 11,32,000 രൂപയും കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona