കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം WW 749821 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ( Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി (Sthreeshakthi SS-312 Lottery Result) ലോട്ടറിയുടെ (Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം WW 749821 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WX 817749 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. പത്തനംതിട്ടയിലാണ് ഈ ടിക്കറ്റ് വിറ്റത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
ലോട്ടറി അടിച്ചത് 30 വർഷത്തേക്ക് ! ഒരോമാസം 9.5 ലക്ഷം വീതം, ജോലി കളഞ്ഞ് ഭാഗ്യശാലി
ഒറ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്നവരും കുറവല്ല. എന്നാൽ ഓരോമാസവും ലക്ഷങ്ങൾ സമ്മാനം ലഭിക്കുന്ന ലോട്ടറി അടിച്ചാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരു ദേശീയ ലോട്ടറി ടിക്കറ്റാണ് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം സ്വദേശിനിയെ തേടിയെത്തിയത്. മുപ്പത് വർഷത്തേക്കാണ് ഈ ലോട്ടറി തുക ലഭിക്കുക. അതായത്, ഓരോ മാസവും 9.5 ലക്ഷം രൂപ വീതം ഭാഗ്യശാലിക്ക് ലഭിക്കും. ലോറ ഹോയ്‌ലിയെ തേടിയാണ് ഈ അപൂർവ്വ ഭാഗ്യമെത്തിയത്. ഒരു ലോജിസ്റ്റിക് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ലോറ.
ഭർത്താവ് കിര്‍ക് സ്റ്റീവന്‍സിനൊപ്പമാണ് ലോറ ജാക്പോട്ട് സ്വന്തമാക്കിയത്. അപ്രതീക്ഷിതമായെത്തിയ ഭാഗ്യമായതിനാൽ ലോറക്ക് ഇക്കാര്യം വിശ്വസിക്കാനുമായില്ല. 'നിങ്ങള്‍ തമാശ പറയുകയാണ്, നിങ്ങള്‍ ശരിക്കും തമാശ പറയുകയാണ്', എന്നായിരുന്നു ലോറയുടെ ആദ്യ പ്രതികരണം. പിന്നാലെ ജാക്പോട്ട് അധികൃതർ വിളിച്ച് തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് പറഞ്ഞതോടെയാണ് ലോറ വിശ്വസിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോട്ടറി അടിച്ചതിന് പിന്നാലെ ലോറ ജോലി ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്.
