ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. 42 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇതിൽ 41,73,410 ടിക്കറ്റുകളുടെ വില്പന നടന്നു.

തിരുവനന്തപുരം: ഒരു മാസത്തിലധികം നീണ്ടുനിന്ന ഭാ​ഗ്യാന്വേഷികളുടെ കാത്തിരിപ്പിന് ഇന്ന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ SB 517026 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരുകോടി രൂപയുടെ ടിക്കറ്റ് വിറ്റ് പോയതും പാലക്കാട് തന്നെയാണ്. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോൾ. തതവസരത്തിൽ സമ്മർ ബമ്പറിന്റെ വിറ്റുവരവ് കണക്കുകൾ എങ്ങനെ എന്ന് നോക്കാം.

ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വില്പനയാണ് നടന്നത്. 42 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇതിൽ 41,73,410 ടിക്കറ്റുകളുടെ വില്പന നടന്നു. 250 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില. ഇതിലൂടെ 1,04,33,52,500 അതായത് 104 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് നടന്നിരിക്കുന്നത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാകും സർക്കാരിലേക്ക് എത്തുന്നത്.

അതേസമയം, ടിക്കറ്റ് വിൽപ്പനയിൽ എപ്പോഴത്തേയും പോലെ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 11,96,220 എണ്ണം ടിക്കറ്റുകൾ ഇവിടെ വിറ്റു. തൃശ്ശൂരിൽ 4,33,320, തിരുവനന്തപുരം 4,28,750 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്പന. കഴിഞ്ഞ വർഷം 36 ലക്ഷം സമ്മർ ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ആ റെക്കോഡാണ് ഇത്തവണ മറികടന്നത്.

സമ്മർ ബമ്പർ മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ വിറ്റത്. 250 രൂപയായിരുന്നു ഓരോ ടിക്കറ്റിൻ്റെയും വില.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming