Asianet News MalayalamAsianet News Malayalam

'കേന്ദ്രത്തിന്‍റെ പിടിവാശിയിൽ മുട്ട് മടക്കാനാകില്ല,ബിജെപിയെ നോവിക്കുന്നത് കോൺഗ്രസിന് ഇഷ്ടമല്ല': മുഖ്യമന്ത്രി

കേന്ദ്രം തരാനുള്ളത് ദയാ വായ്പ് അല്ല. അർഹതപ്പെട്ടതാണ്. അത് പോലും തരുന്നില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു

'Can't bend the knee to Centre's stubbornness, Congress doesn't like go against BJP': Chief Minister
Author
First Published Nov 19, 2023, 6:24 PM IST

കാസര്‍കോട്: കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം ഉപയോഗിക്കുകയാണെന്നും കേന്ദ്രത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ പ്രതിപക്ഷത് ഇരിക്കേണ്ട വരും. അതിന്റെ അർത്ഥം സർക്കാർ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആണെന്നല്ല. കേന്ദ്രം സഹായം നല്കാത്തത്തിൽ പ്രതിപക്ഷം ഒരക്ഷരം മിണ്ടിയില്ല.എന്താണ് പ്രതിപക്ഷം ബിജെപി ക്കെതിരെ ഒരക്ഷരം മിണ്ടാത്തത്.അർഹതപെട്ട സഹായം നിഷേധിക്കപെട്ടപ്പോൾ പ്രതിപക്ഷം വല്ലതും മിണ്ടിയോ?. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചപ്പോൾ കേരളത്തിലെ പ്രതിപക്ഷ എംപിമാർ ഇതിനെതിരെ ശബ്ദം ഉയർത്തിയോ എന്നും പിണറായി വിജയന്‍ ചോദിച്ചു.

എം പിമാരുടെ യോഗം വിളിച്ചു ധനമന്ത്രിയെ കാണാം എന്ന് വിചാരിച്ചു. പക്ഷെ നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. ബിജെപിയെ ചെറുതായി നോവിക്കുന്നത് പോലും കോൺഗ്രസിന് ഇഷ്ടമല്ല. കേന്ദ്രം തരാനുള്ളത് ദയാ വായ്പ് അല്ല. അർഹതപ്പെട്ടതാണ്. അത് പോലും തരുന്നില്ല. സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം പ്രത്യേക സമീപനം സ്വീകരിക്കുന്നു. കേരളത്തെ മുന്നോട്ട് വിടില്ലെന്ന വാശിയാണ് കേന്ദ്ര ത്തിന്‍റെ ഈ നയങ്ങൾക്ക് മുന്നിൽ മുട്ട് മടക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുൻ സർക്കാരിന്‍റെ അനുവദിച്ച പദ്ധതികൾ പലതും യഥാർഥ്യമാക്കാൻ കഴിഞ്ഞില്ല.മറ്റു സംസ്ഥാനങ്ങളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി.ഇത് ആളുകളിൽ നിരാശ ഉണ്ടാക്കി. ഈ കാര്യമൊന്നും ആളുകൾ ഓർക്കരുതെന്നു ചിലർക്ക് നിർബന്ധമുണ്ട്. അതിനുള്ള ശ്രമങ്ങൾ അണ് അവർ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാഞ്ഞങ്ങാട്ടെ നവകേരള സദസില്‍ മാത്രം 2800ലധികം പരാതികള്‍, മൂന്ന് മണ്ഡലങ്ങളിലും പരാതി പ്രവാഹം

 

Follow Us:
Download App:
  • android
  • ios