Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ 131 പേർക്ക് കൊവിഡ്; 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

132 new covid positive case confirmed in alappuzha
Author
Alappuzha, First Published Sep 5, 2020, 7:45 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 131 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു.  116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ജില്ലയില്‍ ആകെ 1388 പേർ ചികിത്സയിലുണ്ട്.  ഇന്ന് 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 4884 പേർ രോഗമുക്തരായിട്ടുണ്ട്. സൗദിയിൽ നിന്നും എത്തിയ പത്തിയൂർ സ്വദേശി, ദുബായിൽ നിന്നെത്തിയ ഉളുന്തി സ്വദേശി എന്നിവരാണ് വിദേശത്ത് നിന്നെത്തിയവരില്‍കൊവിഡ് സ്ഥിരീകരിച്ചവര്‍.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ: ആസാമിൽ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികൾ, അരുണാചൽ പ്രദേശിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ മായിത്തറ സ്വദേശി , ചെന്നൈയിൽ നിന്നെത്തിയ അരൂർ സ്വദേശി, സിക്കിമിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, മുംബൈയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ തലവടി സ്വദേശി.     

സമ്പർക്കത്തിലൂടെരോഗം ബാധിച്ചവർ- പത്തിയൂർ 2, ആലപ്പുഴ 10, ബുധനൂർ ഒന്ന്, പുലിയൂർ 2, രാമങ്കരി ഒന്ന്, കായംകുളം 5, കണ്ടല്ലൂർ ഒന്ന്, വെണ്മണി 1, ഹരിപ്പാട് 4, ചേപ്പാട് 3, ദേവികുളങ്ങര 1, കൃഷ്ണപുരം ആറ്, മാന്നാർ 16, വള്ളികുന്നം ഒന്ന്, വയലാർ 1, ചെട്ടികുളങ്ങര 2, പുന്നപ്ര തെക്ക് 2, പുന്നപ്ര വടക്ക് 2, തഴക്കര ഒന്ന്, ആര്യാട് 2, മുളക്കുഴ 9, ഭരണിക്കാവ് ഒന്ന്, മണ്ണഞ്ചേരി 4, ചെന്നിത്തല 1, വണ്ടാനം ഒന്ന്, എരമല്ലിക്കര 2, തൈക്കാട്ടുശ്ശേരി 1, തണ്ണീർമുക്കം 5, പള്ളിപ്പുറം 1, ചമ്പക്കുളം ഒന്ന്, അരൂർ 3,പടനിലം -1 കണിച്ചുകുളങ്ങര ഒന്ന്, ചെറുതന 1, മുഹമ്മ 4, തലവടി ഒന്ന്, മുതുകുളം 2, കാർത്തികപ്പള്ളി 6 നീലംപേരൂർ 1, ആറാട്ടുപുഴ 2, കടക്കരപ്പള്ളി ഒന്ന്, താമരക്കുളം 3. കൂടാതെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios