തൃശൂർ: തൃശൂര്‍ കാരമുക്കില്‍ വീണ്ടും കള്ളനോട്ട് വേട്ട. പുലർച്ചെ നടത്തിയ റെയ് ഡില്‍ 14 ലക്ഷം കൂടി പിടികൂടി. ഇന്നലെ തൃശൂര്‍ കാരമുക്കില്‍ നിന്നും  40 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടുകയും കേസില്‍  രണ്ടുപേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. എടക്കഴിയൂർ സ്വദേശി ജവാഹ്, എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ എന്നിവരാണ് അറസ്റ്റിലായത്. 

തൃശൂരില്‍ 40 ലക്ഷത്തിന്‍റെ കള്ളനോട്ട് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഇവരില്‍ നിസാറിന്‍റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്‍ഡിലാണ് 14 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൂടി പിടികൂടിയത്. സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെയാണ് 2000 ത്തിന്‍റെ കള്ളനോട്ടുകള്‍ ഇന്നലെ പിടികൂടിയത്.