കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വടകരയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവില്‍ വന്നത്. നാളെ രാവിലെ പത്ത് മണി വരെ നിരോധനാജ്ഞ നിലനില്‍ക്കും.