തിരുവനന്തപുരം: ജോലിക്കിടെ അച്ചടക്കം പാലിക്കാത്തതിന് തലസ്ഥാനത്തെ 20 ഓളം പൊലീസുകാർക്കെതിരെ നടപടി. എസ്എപി ക്യാംപിലെ 20 പൊലീസുകാർക്കാണ് ശിക്ഷ ലഭിച്ചത്.

ഇവരെ ഒരാഴ്ചത്തെ പരിശീലനത്തിന് പാണ്ടിക്കാടേക്കയച്ചു. രാജ് ഭവൻ ഡ്യൂട്ടിക്കിടെ തലയിൽ തൊപ്പി ഇല്ലാതിരുന്നതും, ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാനിക്കാതിരുന്നതുമാണ് നടപടിക്ക് കാരണം.  ബറ്റാലിയൻ ഡിഐജി പി.പ്രകാശാണ് ഇവരെ പരിശീലനത്തിന് അയച്ചത്.