പത്തോളം പേരടങ്ങിയ സംഘം യുവാവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കാസര്‍കോട്: കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. 21 വയസുള്ള അബ്ദുല്‍ റഹ്മാനെയാണ് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രണ്ടരയോടെയാണ് സംഭവം. പത്തോളം പേരടങ്ങിയ സംഘം യുവാവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തെ തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയ്ക്ക് പരിക്കേറ്റു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona