ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസല്‍ ചികിത്സയിലാണ്

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസൽ (25)നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസല്‍ ചികിത്സയിലാണ്.

മരം വെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീണു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വാളയാർ ചുള്ളിമടയിൽ മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചുള്ളിമട സ്വദേശി വിജയ് (42) ആണ് മരിച്ചത്.

മരംവെട്ടുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേറ്റ് വൈകാതെ തന്നെ മരണം സംഭവിച്ചു. മൃതദേഹം മരത്തില്‍ തന്നെയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സെത്തിയാണ് മൃതദേഹം താഴേക്ക് ഇറക്കിയത്.

ചിത്രം: പ്രതീകാത്മകം

Also Read:- ആകെയുണ്ടായിരുന്ന ഒറ്റമുറി വീട് മഴയില്‍ തകര്‍ന്നു; എങ്ങും പോകാനില്ലാതെ കണ്ണീരോടെ ഗിരിജാ കുമാരി...