26കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഇവർ ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 

കൊച്ചി: കൊച്ചിയിൽ ഷെയർ ട്രേഡിംഗിൽ കോടികളുടെ ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി 26 കോടി രൂപ തട്ടിയ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം അഞ്ചൽ സ്വദേശിനിയായ സുജിതയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കൊച്ചിയിലെ വ്യവസായി വ്യാജ ഷെയർ ട്രേഡിങ് ആപ്പിലെ നിർദ്ദേശപ്രകാരം പണം കൈമാറിയ അക്കൗണ്ടുകളിൽ ഒന്ന് സുജിതയുടെതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടുലക്ഷം രൂപയോളം സുജിതയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. തട്ടിപ്പിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് സുജിത പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സുജിതയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. 

YouTube video player