പാലക്കാട് ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വരുന്നു. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ മരണക്കേസ് ഹൈക്കോടതി സിബിഐക്ക് വിടുകയും സമാനമായ മറ്റ് കേസുകളിൽ റിപ്പോർട്ട് തേടുകയും ചെയ്തു.

പാലക്കാട്‌: കുട്ടികളുടെ ദുരൂഹ മരണക്കേസുകളുടെ അന്വേഷണം സിബിഐക്ക്. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ ദുരൂഹ മരണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. സമാനമായ മറ്റ് 23 കേസുകളിലും സിബിഐയോട് റിപ്പോർട്ട് തേടുകയും ചെയ്തു. രണ്ടുമാസത്തിനകം അന്വേഷണം റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സിബിഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായത്. ഇത് ചൂണ്ടിക്കാട്ടി നൽകിയ പൊതു താൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവർ ആണ് കോടതിയെ സമർപ്പിച്ചത്. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഈ കേസുകളുടെ വിശദ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇതിൽ പലതും കൊലപാതകമാകാനുള്ള സാഹചര്യം ഉണ്ടെന്നു കണ്ടെത്തിയിരുന്നു.