അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദ്ദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദ്ദനം. അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.