ശ്രീനഗർ: ജമ്മു കശ്മീരിൽ ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപ് മൂന്ന് പിഡിപി നേതാക്കളെ അറസ്റ്റ് ചെയ്തു. നയീം അക്തർ അടക്കം മൂന്നു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. 280 ജില്ല വികസന കൗൺസിൽ സീറ്റുകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നാഷണൽ കോൺഫറൻസും പിഡിപിയും ഉൾപ്പടെ ഏഴ് മുഖ്യധാര പാർട്ടികൾ രൂപീകരിച്ച പിഎജിഡി സഖ്യത്തിനും ബിജെപിക്കും തമ്മിലാണ് പ്രധാന മത്സരം. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.