കോഴിക്കോട്: കോഴിക്കോട്  ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട്ടെ എറ്റവും വലിയ പ്രതിദിന രോഗബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്.  വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 266 പേര്‍ക്ക് രോഗം ബാധിച്ചു.  

ഇന്ന് ജില്ലയിൽ 110 പേർ രോഗമുക്തി നേടി.  കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.  ഇന്ന് പുതുതായി വന്ന  588  പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15391 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.   ഇതുവരെ 90557 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  

ഇന്ന് പുതുതായി വന്ന  278 പേര്‍ ഉള്‍പ്പെടെ 1874 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  232  പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 4200  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.  ആകെ 1,85,278 സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 1,83,811 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,78,657  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍   1467  പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന  320 പേര്‍ ഉള്‍പ്പെടെ ആകെ  3120    പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്.  ഇതില്‍ 577   പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2519   പേര്‍ വീടുകളിലും, 24  പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32613     പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.