ചെങ്ങന്നൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന 30 കിലോ ചന്ദനം പിടികൂടി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ്സില്‍ കടത്തുകയായിരുന്ന ചന്ദനമാണ് ചെങ്ങന്നൂര്‍ റെയില്‍വേ പൊലീസ് പിടികൂടിയത്. ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.  ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ ബാഗുകളിലാണ് ചന്ദനം കണ്ടെത്തിയത്. കരിചന്തയില്‍ ഒന്നരലക്ഷം രൂപ വരെ വില വരുന്ന ചന്ദനമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.