രോഗം ബാധിച്ചവരില്‍ 165 പേര്‍ പുരുഷന്‍മാരും 118 പേര്‍ സ്ത്രീകളും 39 പേര്‍ കുട്ടികളുമാണ്.  

കോട്ടയം: കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. 

ആകെ 4655 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 165 പേര്‍ പുരുഷന്‍മാരും 118 പേര്‍ സ്ത്രീകളും 39 പേര്‍ കുട്ടികളുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 60 വയസിനു മുകളിലുള്ള 48 പേരുണ്ട്.

കോട്ടയം-36, ഈരാറ്റുപേട്ട-31, അയ്മനം-25, കാഞ്ഞിരപ്പള്ളി-21, വാഴപ്പള്ളി-15, ആര്‍പ്പൂക്കര, വാകത്തനം-12 വീതം, ചങ്ങനാശേരി- 11, അയര്‍കുന്നം, മറവന്തുരുത്ത്, പായിപ്പാട്, വിജയപുരം-7 വീതം, ഭരണങ്ങാനം, എലിക്കുളം, കുമരകം-6 വീതം
എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ഭേദമായ 193 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3141 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8888 പേര്‍ രോഗബാധിതരായി. 5744 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19218 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.