Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ 322 പേർക്ക് കൂടി കൊവിഡ്; സമ്പർക്കം വഴി 320 പേർക്ക് രോഗം, 210 രോഗമുക്തി

സമ്പർക്കം വഴി 320 പേർക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം അറിയില്ല. 

322 new covid positive case confirmed in thrissur today
Author
Thrissur, First Published Sep 20, 2020, 7:24 PM IST

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഇന്ന് 322 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 210 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8684 ആണ്. 5776 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

സമ്പർക്കം വഴി 320 പേർക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-5, ടി.ടി. ദേവസ്സി ജ്വല്ലറി വാടാനപ്പിളളി ക്ലസ്റ്റർ-5, ആരോഗ്യ പ്രവർത്തകർ -6, മറ്റ് സമ്പർക്ക കേസുകൾ: 299 . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 21 പുരുഷൻമാരും 23 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 13 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്. 

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ .
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 130, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-45, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 31, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-69, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-122, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-176, സി.എഫ്.എൽ.ടി.സി കൊരട്ടി - 101, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–294, സി.എഫ്.എൽ.ടി.സി നാട്ടിക -119, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-47, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -55, ചാവക്കാട് താലൂക്ക് ആശുപത്രി -41, ചാലക്കുടി താലൂക്ക് ആശുപത്രി -19, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-11, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-43, മദർ ആശുപത്രി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് - 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ - 7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.

907 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9879 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 288 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 1789 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2384 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 128850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 385 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 106 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Follow Us:
Download App:
  • android
  • ios