കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. അരക്കിലോ സ്വർണ്ണമാണ് കരിപ്പൂരിലെത്തിയ യാത്രക്കാരനായ മലപ്പുറം പട്ടിക്കാട് സ്വദേശി കെ മൂസയിൽ നിന്ന് പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ വിദേശത്ത് നിന്നും 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കോഴിക്കോടെത്തിച്ചത്.