Asianet News MalayalamAsianet News Malayalam

74-ാം സ്വതന്ത്ര്യദിനം: കൊവിഡ് മാനദണ്ഡം പാലിച്ച് കേരളത്തിലും ആഘോഷങ്ങൾ

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കും. 

74th Independence Day celebrations in Kerala as per Covid norms
Author
Kerala, First Published Aug 14, 2020, 11:20 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കും. മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. 

സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ 8.30നാണ് ചടങ്ങ്. ഏഴ് മന്ത്രിമാരും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ കളക്ടർമാരാണ് പതാക ഉയർത്തുക. എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയർത്തും. 

സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ബിഎസ്എഫ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് വിമൻ പോലീസ് ബറ്റാലിയൻ, എൻസിസി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ. സി. സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുക്കും. സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടാവും.

Follow Us:
Download App:
  • android
  • ios