Asianet News MalayalamAsianet News Malayalam

എട്ടര കിലോ കഞ്ചാവ് ഓടയിൽ ഒളിച്ചുവച്ചത് കൊച്ചിയിലെ ഓടയിൽ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്

8.5 kg Ganja seized from kochi
Author
Ernakulam, First Published Apr 20, 2019, 11:52 PM IST

കൊച്ചി: ഭദ്രമായി പൊതിഞ്ഞ് അഴുക്കുചാലിൽ ഒളിപ്പിച്ചു വച്ച 8.6 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവേലി റോഡിൽ സിഡ്കോ കോമ്പൗണ്ടിലെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ താഴെയുള്ള ഓടയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാല് പാക്കറ്റുകളിലാക്കിയ കഞ്ചാവ് ഒരു ട്രാവൽ ബാഗിലിട്ട്, ഈ ബാഗ് ഒരു ചാക്കിലാക്കിയാണ് ഓടയിൽ താഴ്ത്തിയിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ കണക്ട് ടു കമ്മിഷണർ പദ്ധതിയുടെ ഭാഗമായാണ് കഞ്ചാവ് കണ്ടെത്തിയത്. കമ്മിഷണറുടെ മൊബൈൽ നമ്പറിലേക്ക് വന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ക്രിമിനൽ ശിക്ഷാ നിയമം 102ാം വകുപ്പ് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതികളാരെന്ന് വ്യക്തമായിട്ടില്ല.

Follow Us:
Download App:
  • android
  • ios