Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയുമായി സമ്പർക്കം: കോഴിക്കോട് മെഡി. കോളേജിലെ 80 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

കഴിഞ്ഞ മാസം 28-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവതിയെ പ്രസവത്തിനായി മെഡി. കോളേജിൽ പ്രവേശിപ്പിച്ചത്. 

80 Health workers in kozhikode MCH went to quarantine
Author
Kozhikode, First Published Jun 5, 2020, 11:09 AM IST

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ടമെന്റുകളിലെ ആരോ​ഗ്യപ്രവർത്തകരാണ് സ്വയം നിരീക്ഷണത്തിലുള്ളത്. 

ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശി ആരോ​ഗ്യപ്രശ്നങ്ങളെ തുട‍ർന്ന് കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ട്മെൻ്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പ‍ർക്കത്തിൽ വന്നവരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലായത്. ഇവരിൽ അൻപതോളം പേരുടെ സാംപിളുകൾ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകൾ ഇന്ന് ശേഖരിക്കും.

പ്രസവത്തെ തുട‍ർന്നുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിലെ ഡോക്ട‍ർമാർ പരിശോധിച്ചിരുന്നു. ഈ സ്ത്രീയുമായി സമ്പ‍ർക്കത്തിൽ വന്ന മെഡ‍ിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരെ നിരീക്ഷണത്തിൽ വിടാനാണ് തീരുമാനം. ഈ സ്ത്രീക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു. ഇവ‍‍ർക്ക് കൊവിഡ് രോ​ഗികളുമായി സമ്പ‍ർക്കമുണ്ടായിട്ടില്ലെന്നും അവ‍ർ വ്യക്തമാക്കി. 

മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ ആണ് ഇവ‍ർക്ക് കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോ​ഗ്യപ്രശ്നങ്ങളെ തുട‍ർന്ന് സ‍ർജൻ, പീഡിയാട്രിക് സ‍ർജൻ, ന്യൂറോ വിദ​ഗ്ദ്ധൻ, കാ‍ർഡിയോളജി ഡോക്ടർ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും ഇവ‍ർക്ക് കൊവിഡ് രോ​ഗികളുമായി സമ്പ‍ർക്കമുണ്ടായിട്ടില്ല.  

Follow Us:
Download App:
  • android
  • ios