Asianet News MalayalamAsianet News Malayalam

'ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ സംരക്ഷിക്കില്ല': എ കെ ബാലന്‍

സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാറിന്‍റെ സംരക്ഷണം ഉണ്ടാകില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

A K Balan about responses on muttil case phone records of sajan and deepak dharmadom out
Author
Kozhikode, First Published Aug 25, 2021, 4:47 PM IST

കോഴിക്കോട്: ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാറിന്‍റെ സംരക്ഷണം ഉണ്ടാകില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുട്ടിൽ മരംമുറി കേസന്വേഷണം മികച്ച രീതിയിൽ നടക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞു. ആരൊക്കെയാണോ പ്രതികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ നടപടി ഉണ്ടാവും. അത് ദീപക് ധർമ്മടമായാലും നടപടിയുണ്ടാവും. അതിന് ഇനി ധർമ്മടം ദീപക്കായാലും സർക്കാരിന്‍റെ സംരക്ഷണമുണ്ടാവില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. ഭരണത്തിന്‍റെ തണലിൽ ഭരണ കേന്ദ്രമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ധർമ്മടം ബന്ധം തെളിഞ്ഞിട്ടും അനക്കമില്ലാതെ സർക്കാർ; സാജനെ സംരക്ഷിക്കാൻ മന്ത്രിയുടെ വിചിത്ര വാദം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios