ആന്ധ്രയിലെ അണ്ണാവരത്തുനിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 327.86 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ച് പിടികൂടിയത്

ചെന്നൈ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. മലയാളി അടക്കം രണ്ടുപേർ പിടിയിലായി. ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആന്ധ്രയിലെ അണ്ണാവരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 327.86 കിലോ കഞ്ചാവാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ച് പിടികൂടിയത്.തിരുവനന്തപുരം കളിയിക്കാവിള സ്വദേശി എം.ശ്രീനാഥാണ് പിടിയിലായ മലയാളി. ലോറിയുടെ ഡ്രൈവർ ചെന്നൈ സ്വദേശി ദുബാഷ് ശങ്കറാണ് ‌പിടിയിലായ രണ്ടാമൻ.

ലോറിയിൽ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. വിശദ പരിശോധനയിലാണ് പൊതികളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ ശ്രീനാഥ് കഴിഞ്ഞ നാല് വർഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്നാണ് വിവരം. കഞ്ചാവ് വിൽപനയുടെ ഇടനിലക്കാരനുമാണ് ഇയാൾ. ചെന്നൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇവരെ പിടികൂടിയത്.