Asianet News MalayalamAsianet News Malayalam

എ സർട്ടിഫിക്കറ്റ് ചിത്രം കുട്ടികളെ എങ്ങനെ കാണിച്ചു? ഇടുക്കി രൂപതയുടെ ദ കേരള സ്റ്റോറി പ്രദർശനത്തിൽ വിമർശനം

സ്നേഹവും സമാധാനവും പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ട രൂപതയുടെ നടപടി കുട്ടികളില്‍  വിദ്വേഷം നിറക്കുന്നതാണെന്നും കത്തോലിക്ക സഭയിലെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടികാട്ടി

A section of the Catholic Church has criticized the Idukki Diocese in The Kerala Story screening
Author
First Published Apr 12, 2024, 10:17 AM IST | Last Updated Apr 12, 2024, 10:18 AM IST

ദില്ലി: ദ കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തില്‍ ഇടുക്കി രൂപതയെ വിമര്‍ശിച്ച് കത്തോലിക്ക സഭയിലെ ഒരു വിഭാഗം പ്രമുഖര്‍. കഴിഞ്ഞ ദിവസമാണ് ഇടുക്കി രൂപതയില്‍ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. സിനിമ സാമുദായിക സൗഹാർദത്തെ തകർക്കാനുള്ള ഹിന്ദുത്വ ആശയ ചിത്രമാണെന്നും ക്രിസ്തുവിന്‍റെ സന്ദേശത്തിനും സഭയുടെ ആശയങ്ങള്‍ക്കും വിരുദ്ധമാണെന്നും കത്തോലിക്ക സഭയിലെ ഒരു വിഭാഗം പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.

സ്നേഹവും സമാധാനവും പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ട രൂപതയുടെ നടപടി കുട്ടികളില്‍  വിദ്വേഷം നിറക്കുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടി. എ സർട്ടിഫിക്കറ്റ് ചിത്രം കുട്ടികളെ എങ്ങനെ രൂപത കാണിച്ചുവെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. രാജ്യത്തിന്‍റ ഭാവി അപകടത്തിലായ സമയത്തെ നടപടിയെ അപലപിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിലൂടെ കത്തോലിക്ക സഭയിലെ പ്രമുഖര്‍ വ്യക്തമാക്കി. 

ആലപ്പുഴയില്‍ രണ്ട് പേര്‍ പാലത്തിൽ നിന്ന് കായലില്‍ ചാടി; സ്ത്രീയും പുരുഷനുമെന്ന് ലോറി ഡ്രൈവര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios