ഗോപിനാഥിൻ്റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ എ മക്കി പറഞ്ഞു.
പാലക്കാട്: നിലവില്‍ താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയില്‍ ചേര്‍ന്ന നേതൃ കണ്‍വെന്‍ഷനിലാണ് ഗോപിനാഥിന്‍റെ പ്രതികരണം. ഗോപിനാഥിൻ്റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ എ മക്കി പറഞ്ഞു. ബഹുജന സംഘടനകളും ഗോപിനാഥിനൊപ്പമെന്ന് നേതാക്കൾ വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ടെങ്കിലും ഗോപിനാഥെന്ന നേതാവിന് തുണ ഇന്നും പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയാണ്. ജില്ലയിലെ മറ്റെല്ലാം പഞ്ചായത്തുകളും കോണ്‍ഗ്രസിനെ പലപ്പോഴും കൈവിട്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി പെരിങ്ങോട്ടുകുറിശ്ശിക്ക് ഇളക്കം തട്ടിയിട്ടില്ല. അതേസമയം എ ഐ ഗ്രൂപ്പുകളുടെ എതിർപ്പിനിടെ എവി ഗോപിനാഥിനെ തിരികെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമം.
ഗോപിനാഥിനെ കൈവിടില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ കെ മുരളീധരനും ഗോപിനാഥിന് അർഹതപ്പെട്ട സ്ഥാനം നൽകി തിരിച്ച് കൊണ്ടുവരുമെന്ന് വ്യക്തമാക്കി. ഗോപിനാഥിനെ തിരികെ എത്തിക്കാൻ ചര്‍ച്ചയാകാമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാലക്കാട് ജില്ലയിലെ നേതാക്കൾ ഗോപിനാഥിനെതിരെ സ്വീകരിക്കുന്ന കടുത്ത നിലപാട് മറികടക്കാനാണ് സുധാകരന്‍റെ ശ്രമം.
ഗോപിനാഥിനെ തിരികെ വിളിക്കാൻ സാധ്യത? അനുമതി നൽകി ഹൈക്കമാൻഡ്, എതിർപ്പുമായി എ,ഐ ഗ്രൂപ്പുകൾ
'തുടർചർച്ചാ സാധ്യതകൾ നിഷേധിക്കുന്നില്ല', അനുരഞ്ജന സാധ്യത തള്ളാതെ എവി ഗോപിനാഥ്, കോൺഗ്രസ് പോർവിളികൾ തുടരുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
