ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു: സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നതെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ

A Vijayaraghavan CPIM PB member against SDPI

പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം എ.വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷൻ അതേ പോലെ പറയുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. എന്നാൽ മുസ്ലിം ലീഗ് കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായിട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമപ്രവർത്തകരാണ് കേരളത്തിലുള്ളത്. പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടി കമ്മറ്റികളിൽ ആകാശത്തിന് താഴെ ഉള്ള മുഴുവൻ കാര്യങ്ങളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. യോഗങ്ങളിൽ ഒരാളെ വിമർശിക്കുന്നത് വ്യക്തിപരമായല്ല. വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനലാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. സിപിഎമ്മിനെ എതിരെ ജമാ അത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും പറയുന്ന കാര്യങ്ങളാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. ലൗ ജിഹാദിനെയും സിപിഎമ്മിനെയും ബന്ധിപ്പിച്ച് വരെ സംസാരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

വെള്ളാപ്പള്ളി നടേശൻ വർഗീയത പറയുന്നുവെന്നും വിജയരാഘവൻ വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശനെ കേരളത്തിലെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമോ എന്നത് വെറെ കാര്യം. അദ്ദേഹം പറഞ്ഞതിന് പ്രതികരണമാണ് നടത്തിയത്. മലബാറിലെ +1 സീറ്റ് പ്രതിസന്ധി പരിഹരിക്കും. പഴയ വിദ്യാർത്ഥി നേതാവാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios