പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന്‍
തിരുവനന്തപുരം: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ കലാപവും തുടര്‍ന്നുള്ള അനുനയശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു.
ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോൺഗ്രസ് പോര് തീർക്കാന്‍ ഹോം അനുനയവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമം. ആദ്യം പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻചാണ്ടിയെയും പിന്ന് ഹരിപ്പാടെത്തി ചെന്നിത്തലയെയും സതീശന്‍ ഇന്നലെ കണ്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
