എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വിജയരാഘവന്‍
പയ്യന്നൂര്‍: പയ്യന്നൂരിൽ പാർട്ടിയുടെ ആത്മവിശ്വാസം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിൽ പ്രവർത്തകർ വീണ് പോകരുതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പയ്യന്നൂർ വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ. മാധ്യമങ്ങളെ പഴിചാരി പാർട്ടി ചെങ്കൊടിക്ക് കീഴെ ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകിയായിരുന്നു എ വിജയരാഘവൻ്റെ ഉദ്ഘാടന പ്രസംഗം. ജനങ്ങള്‍ക്ക് നിരക്കാത്ത ഒരു പ്രവൃത്തിക്കും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം ജനം ചെറുത്ത് തോല്‍പ്പിക്കും. മാധ്യമങ്ങള്‍ നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു. പാര്‍ട്ടി നേതാക്കളെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വരുന്നെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.
പയ്യന്നൂരിൽ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട ഏരിയാ സെക്രട്ടറിയെ നീക്കിയതിൽ അണികൾക്കിടയിലുള്ള പ്രതിഷേധം തണുപ്പിക്കാൻ നേതൃത്വം തീവ്രശ്രമം നടത്തുന്നതിനിടയിലാണ് വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നത്. പുതിയ കെട്ടിടത്തിൻ്റെ പണി തുടങ്ങിയത് വി കുഞ്ഞികൃഷ്ണൻ ഏരിയ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു. കൊവിഡ് കാലത്തടക്കം കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ മുന്നിൽ നിന്നാണ് കെട്ടിടം പണി പൂർത്തിയാക്കിയത്.
എന്നാൽ ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടന പരിപാടിയിൽ സ്വാഗതം പറയേണ്ടിയിരുന്ന കുഞ്ഞികൃഷ്ണൻ പരിപാടിയുടെ ആദ്യാവസാനം സദസിലിരുന്നു. പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ ടി ഐ മധുസൂധനൻ എംഎൽഎ വേദിയിൽ ഇരിക്കുകയും പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
ജില്ല സെക്രട്ടറി എം വി ജയരാജനും പുതിയ ഏരിയാ സെക്രട്ടറി ടി വി രാജേഷും ഫണ്ട് തിരിമറി വിഷയം പ്രതിപാദിക്കാതെയാണ് വേദിയിൽ സംസാരിച്ചത്. ഇതിനിടെ ഇരുവരും കുഞ്ഞികൃഷ്ണന്‍റെ വെള്ളൂരെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. തിരിമറി സംബന്ധിച്ച് പാർട്ടിക്ക് നൽകിയ മധുസൂധനൻ എംഎൽഎയുടെ ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള രേഖകൾ പൊതുസമൂഹത്തിന്‍റെ മുന്നിൽ അവതരിപ്പിക്കരുതെന്നും പ്രശ്നം പാർട്ടിക്കുള്ളിൽ ചർച്ചയിലൂടെ പരിഹരിക്കാമെന്നും ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ടി ഐ മധുസൂധനൻ എംഎൽഎയ്ക്കെതിരെ കടുത്ത നടപടി ഇല്ലാതെ പിൻമാറില്ലെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ മറുപടി.
പയ്യന്നൂര്‍ സിപിഎം ഫണ്ട് തര്‍ക്കം: അനുനയ നീക്കവുമായി ജില്ലാ സെക്രട്ടറി, നിലപാടിലുറച്ച് വി. കുഞ്ഞികൃഷ്ണന്‍
പയ്യന്നൂര്‍: സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നീക്കം ഫലം കണ്ടില്ല. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്‍റെ വീട്ടിലെത്തി ചർച്ച നടത്തി. ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടു.പൊതുജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം തകർക്കരുതെന്ന് അഭ്യർത്ഥിച്ചു. ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. വെള്ളൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിൽ എത്തണമെന്നും അഭ്യർത്ഥിച്ചു. എന്നാല്‍ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു,
വെള്ളൂരിൽ ഇന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് എം വി ജയരാജന്‍ അനുനയ നീക്കം നടത്തിയത്. വി കുഞ്ഞികൃഷ്ണനും ടി ഐ മധുസൂധനനും പങ്കെടുക്കേണ്ട ചടങ്ങാണിത്. ഇരുവരും പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വൈകിട്ട് അഞ്ചിന് പിബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.വെള്ളൂരിലെ പ്രവർത്തകർ ചടങ്ങില്‍ നിന്ന് വിട്ടുനിൽക്കുമോ എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി നേരിട്ട് അനുനയ നീക്കവുമായി രംഗത്തിറങ്ങിയത്.പയ്യന്നൂര്‍: സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നീക്കം ഫലം കണ്ടില്ല. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്‍റെ വീട്ടിലെത്തി ചർച്ച നടത്തി. ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടു.പൊതുജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം തകർക്കരുതെന്ന് അഭ്യർത്ഥിച്ചു. ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. വെള്ളൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിൽ എത്തണമെന്നും അഭ്യർത്ഥിച്ചു. എന്നാല്‍ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു,
വെള്ളൂരിൽ ഇന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് എം വി ജയരാജന്‍ അനുനയ നീക്കം നടത്തിയത്. വി കുഞ്ഞികൃഷ്ണനും ടി ഐ മധുസൂധനനും പങ്കെടുക്കേണ്ട ചടങ്ങാണിത്. ഇരുവരും പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വൈകിട്ട് അഞ്ചിന് പിബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.വെള്ളൂരിലെ പ്രവർത്തകർ ചടങ്ങില്‍ നിന്ന് വിട്ടുനിൽക്കുമോ എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി നേരിട്ട് അനുനയ നീക്കവുമായി രംഗത്തിറങ്ങിയത്.
