നിയമപ്രകാരം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇന്ത്യയിലെവിടെയും കൊടുക്കാത്ത പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം: സില്‍വര്‍ലൈന് (Silver Line) എതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ജനപിന്തുണയില്ലെന്നും കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരാഭാസമാണിതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ (A Vijayaraghavan). കേരളത്തില്‍ വികസനം നടക്കരുതെന്ന വാശിയാണ് യുഡിഎഫിന്‍റേത്. കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സംയുക്ത നീക്കമാണ് നടക്കുന്നത്. നിയമപ്രകാരം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇന്ത്യയിലെവിടെയും കൊടുക്കാത്ത പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
- വിജയരാഘവന്‍റെ വാക്കുകള്‍
യുഡിഎഫ് നടത്തുന്നത് ഒറ്റപ്പെട്ട സമരം. ബഹുജന പിന്തുണയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിന്‍റെ കാലത്ത് കേരളത്തില്‍ വികസന പ്രവര്‍ത്തനം നടക്കരുതെന്ന വാശിയാണ് കാണുന്നത്. ഇതിനൊന്നും ജനപിന്തുണയില്ല. ജനങ്ങളുടെ പിന്തുണ സമരത്തിനില്ല. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പോയി കോണ്‍ഗ്രസുകാരും ബിജെപിക്കാരും നടത്തുന്ന സമരാഭാസമാണിത്. സംശയമില്ലാത്ത തരത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആരുടെയും സ്ഥലം ഇപ്പോള്‍ എടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പ്രാഥമിക സര്‍വ്വേ മാത്രമാണ് നടത്തുന്നത്. റെയില്‍വേ എത്ര സര്‍വ്വേ നടത്തിയിട്ടുണ്ട്. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവുമാണ് എപ്പോഴും നടക്കുക.
- മുഖ്യമന്ത്രിയുടെ പ്രതീക്ഷകൾ അസ്തമിച്ചു, പെരുമാറ്റം മാനസികനില തെറ്റിയ ആളെ പോലെ: കെ മുരളീധരൻ
ദില്ലി: സിൽവർ ലൈനിൽ (Silver Line) മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ (K Muraleedharan) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്‍റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റെയിൽവേ മന്ത്രിയുടെ പ്രസ്താവന. കേന്ദ്രത്തിന്‍റെ പൊലീസ് എംപിമാരെ മർദ്ദിച്ചതിൽ മുഖ്യമന്ത്രി സന്തോഷിക്കുന്നു. സിപിഎം ചെയ്ത മുൻകാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടേത്. എംപിമാരോട് ഐഡി കാർഡ് ചോദിച്ചിട്ടില്ലെന്നും, ദില്ലി പൊലീസ് കള്ളം പറയുകയാണെന്നും മുരളീധരൻ പറഞ്ഞു.
