തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഞ്ചാം പ്രതി നിമിത്ത് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്...
കാസർഗോഡ് : തൃക്കരിപ്പൂർ അബ്ദുൽ സലാം ഹാജി കൊലക്കേസിൽ ഹൈക്കോടതി നൽകിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രിം കോടതിയിൽ അപ്പീൽ .അഞ്ചാം പ്രതി നിമിത്താണ് അപ്പീൽ നൽകിയത് .തനിക്ക് കൊലപാതകവുമായി യതൊരു ബന്ധവുമില്ലെന്ന് ഹർജിക്കാരൻ അപ്പീൽ പറയുന്നു. തിരിച്ചറിയൽ പരേഡും കൃത്യമായി നടന്നില്ലെന്നും ആക്ഷേപമുണ്ട്. കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ഇരട്ട ജീവപര്യന്ത്യത്തിന് ശക്ഷിച്ചിരുന്നു. ഹൈക്കോടതി സംശയത്തിന്റെ അനൂകൂല്യം നൽകിയില്ലെന്നും ഹർജിയിൽ പറയുന്നു.
അഞ്ചാം പ്രതി നിമിത്തിനായി അഭിഭാഷക രശ്മി നന്ദകുമാറാണ് ഹർജി ഫയൽ ചെയ്ത്. മുതിർന്ന അഭിഭാഷൻ രാഗേന്ത് ബസന്ത് ഹർജിക്കാരാനായി ഹാജരാകും. ഒന്നാം പ്രതി നീലേശ്വരം ആനച്ചാലിലെ സി കെ മുഹമ്മദ് നൗഷാദ്, രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം അഷ്‌ക്കര്‍, മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ്, നാലാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ എം ഷിഹാബ്, അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി നിമിത്ത്, ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ പി അമീര്‍, ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം കെ ജസീര്‍ എന്നിവരെയാണ് വിചാരണക്കോടതിയായ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസിലെ ഒരു പ്രതിയെ വെറുതെവിട്ടിരുന്നു.
എട്ടാം പ്രതി നീലേശ്വരം തെരുവിലെ എ മുഹ്‌സിനെയാണ് വെറുതെവിട്ടത്. ഒന്നും മൂന്നും പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മറ്റു പ്രതികള്‍ക്ക് ഗൂഢാലോചന, സംഘംചേര്‍ന്ന് അക്രമിക്കല്‍, ആയുധംകൊണ്ട് അടിച്ച് പരിക്കേല്‍പിക്കല്‍, കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധം എന്നിവ ചുമത്തിയിരുന്നു. ഇത് ഹൈക്കോടതി ശരിവെച്ചിരുന്നു. 2013 ആഗസ്റ്റ് നാലിന് രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ അക്രമവും കൊലപാതകവും അരങ്ങേറിയത്.
കോളിംഗ് ബെല്‍ ശബ്ദംകേട്ട് വീടിന്റെ വാതില്‍ തുറന്നതോടെ അക്രമിസംഘം ഇരച്ചുകയറുകയും സലാം ഹാജിയെ കീഴ്‌പെടുത്തി സെല്ലോടാപ്പ് കൊണ്ട് വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുകയായിരുന്നു. അതിന്‌ശേഷം യു.എ.ഇ. ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നുവെന്നാണ് പോലീസ് സമര്‍പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെ മറ്റംഗങ്ങളെ ബന്ദിയാക്കി മുറിയില്‍ അടച്ചിട്ടശേഷമാണ് കൊലയും കവര്‍ചയും നടത്തിയത്.
